കേന്ദ്രം വിളിച്ച സര്‍വകക്ഷി യോഗത്തിൽ കര്‍ഷകരുടെ ദുരിതാവസ്ഥ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ അഭ്യർഥിച്ചു
കേന്ദ്രം വിളിച്ച സര്‍വകക്ഷി യോഗത്തിൽ കര്‍ഷകരുടെ ദുരിതാവസ്ഥ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കര്‍ഷകരുടെ ദുരിതമടക്കമുള്ള വിഷയങ്ങളിലെ ആശങ്കകൾ ഉന്നയിച്ച് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് സർവകക്ഷി യോ​ഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്,പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ അഭ്യർഥിച്ചു. യോഗത്തില്‍ കര്‍ഷക ദുരിതം, ജല ദൗര്‍ലഭ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് പ്രതിപക്ഷം പങ്കുവെച്ചത്. 

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആദിര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് സുപ്രിയാ സുലെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com