മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ യുവതിയ്ക്ക് പിന്നില്‍ വന്നു നിന്ന് സ്വയംഭോഗം ചെയ്തു; പരാതി

ഡല്‍ഹി സ്വദേശിയായ 29 കാരി ഇന്റീരിയര്‍ ഡിസൈനറാണ് പരാതിയുമായി രംഗത്തെത്തിയത്
മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ യുവതിയ്ക്ക് പിന്നില്‍ വന്നു നിന്ന് സ്വയംഭോഗം ചെയ്തു; പരാതി

ന്യൂഡല്‍ഹി; ഡല്‍ഹി മെട്രോയിലെ എസ്‌കലേറ്ററില്‍ വെച്ച് യുവതിയുടെ പിന്നില്‍ വന്നുനിന്ന് സ്വയംഭോഗം ചെയ്തതായി പരാതി. ഡല്‍ഹി സ്വദേശിയായ 29 കാരി ഇന്റീരിയര്‍ ഡിസൈനറാണ് പരാതിയുമായി രംഗത്തെത്തിയത്. ജൂണ്‍ 14 ന് ഹുഡ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. ഇതിനെതിരേ പ്രതികരിച്ച യുവതിയോട് അയാള്‍ മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. 

ജൂണ്‍ 14 ന് രാത്രി 9.25 നാണ് സംഭവമുണ്ടാകുന്നത്. മെട്രോ സ്‌റ്റേഷനിലുള്ള തുണിക്കടയില്‍ നിന്ന് വരികയായിരുന്നു യുവതി. എസ്‌കലേറ്റര്‍ വഴിയാണ് യുവതി താഴേയ്ക്ക് വന്നത്. അപ്പോള്‍ തന്റെ പിറകിലായി അസാധാരണമായി എന്തോ സംഭവിക്കുന്നതായി തോന്നി. തിരിഞ്ഞപ്പോള്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുകയാണ്. താന്‍ ഞെട്ടിപ്പോയെന്ന് ഭയന്ന് അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായെന്നുമാണ് യുവതി പറയുന്നത്. എന്നാല്‍ അയാളുടെ പ്രവൃത്തിയെ യുവതി ചോദ്യം ചെയ്തു. എന്നാല്‍ അയാള്‍ യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ഇത് കേട്ട് യുവതി അയാളുടെ മുഖത്തടിച്ചു. 

എന്നാല്‍ അതോടെ അയാള്‍ യുവതിയോട് കൂടുതല്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഈ സമയത്ത് സ്റ്റേഷനില്‍ നിരവധിപേരുണ്ടായിരുന്നു എന്നും എന്നാല്‍ ഒന്നും പ്രതികരിക്കാതെ കണ്ടുനില്‍ക്കുക മാത്രമാണ് ഇവര്‍ ചെയ്തത് എന്നാണ് യുവതി പറയുന്നത്. താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുപോലും ആരും വന്നില്ല. പൊലീസുകാര്‍ പോലും പ്രദേശത്തുണ്ടായിരുന്നില്ല. വീണ്ടും നഗ്നത പ്രദര്‍ശിപ്പിച്ചാണ് അയാള്‍ അവിടെ നിന്ന് കടന്നത്. പൊലീസ് കാവല്‍ക്കാരന്റെ സഹായം  തേടാനായി താന്‍ ഓടിയെങക്കിലും അത് അടഞ്ഞു കിടക്കുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി. 

സംഭവം നടന്ന രാത്രി തന്നെ ഫേയ്‌സ്ബുക് മെസഞ്ചറിലൂടെ പൊലീസിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് യുവതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരക്ഷയുടെ കാര്യത്തിലും പ്രത്യാഘാതത്തേയും ഭയമുണ്ട് എന്നാണ് യുവതി പറയുന്നത്. തിങ്കളാഴ്ചയാണ് ട്വീറ്റിലൂടെ സംഭവത്തെക്കുറിച്ച് യുവതി വ്യക്തമാക്കിയത്. മെട്രോയിലെ അശ്രദ്ധമായ സുരക്ഷയ്‌ക്കെതിരേയും യുവതി രൂക്ഷമായി പ്രതികരിച്ചു.  തങ്ങള്‍ക്ക് സൗജന്യ യാത്ര അല്ല സുരക്ഷയാണ് വേണ്ടത് എന്നാണ് യുവതി ട്വിറ്ററില്‍ കുറിച്ചത്. യുവതിയുടെ ട്വീറ്റ് വൈറലായതോടെ പൊലീസ് ബന്ധപ്പെടുകയും പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com