അഞ്ച് കോടി തിരിച്ചടച്ചില്ല; വിജയകാന്തിന്റെ വീടും കോളജും ലേലത്തിന്

വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരിൽ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലത്തിനുവച്ചത്
അഞ്ച് കോടി തിരിച്ചടച്ചില്ല; വിജയകാന്തിന്റെ വീടും കോളജും ലേലത്തിന്

ചെന്നൈ: ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്  ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കൾ ലേലത്തിന് വച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരിൽ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലത്തിനുവച്ചത്. 

കാഞ്ചീപുരത്തെ എൻജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസിൽ പറയുന്നത്. കോളജിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് എടുത്ത ബാങ്ക് വായ്പയായ അഞ്ച് കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണു ജപ്തി നടപടി.

5.52 കോടി രൂപയാണു വായ്പ ഇനത്തിൽ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. സേവന പദ്ധതിയായി 20 വർഷം മുൻപാണു വിജയകാന്ത് കോളജ് തുടങ്ങിയത്. ആണ്ടാൾ അളഗർ എജ്യുക്കേഷനൽ ട്രസ്റ്റാണു കോളജ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com