അഭിനന്ദന്റെ മീശയെ ദേശീയ മീശയായി പ്രഖ്യാപിക്കണം: കോണ്‍ഗ്രസ് നേതാവ് ലോക്‌സഭയില്‍ 

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് ധീരതയ്ക്കുളള അവാര്‍ഡ് നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി
അഭിനന്ദന്റെ മീശയെ ദേശീയ മീശയായി പ്രഖ്യാപിക്കണം: കോണ്‍ഗ്രസ് നേതാവ് ലോക്‌സഭയില്‍ 

ന്യൂഡല്‍ഹി:  വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് ധീരതയ്ക്കുളള അവാര്‍ഡ് നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. അഭിനന്ദന്‍ വര്‍ത്തമാനുളള അംഗീകാരം ഇതില്‍ മാത്രം പോരാ. അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ പദ്ധതികളുടെ പേരുമാറ്റുന്നത് മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പഴയ പദ്ധതികളും അവയുടെ പുതിയ പേരും അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപിയെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം എന്നിവയില്‍ ആരെയെങ്കിലും പിടികൂടാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചോ എന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തുറുങ്കില്‍ അടയ്ക്കാന്‍ സാധിച്ചോ?. ഇവരെ കളളന്മാര്‍ എന്ന് വിളിച്ചാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് പാര്‍ലമെന്റില്‍ ഇരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com