'ഞങ്ങള്‍ക്കാ പഴയ ഇന്ത്യ മതി; പ്രിയപ്പെട്ട പ്രധാനമന്ത്രീ, അതു ഞങ്ങള്‍ക്കു തിരിച്ചു തരിക'

പഴയ ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും മുറിവേല്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും വേദനിച്ചിരുന്നു
'ഞങ്ങള്‍ക്കാ പഴയ ഇന്ത്യ മതി; പ്രിയപ്പെട്ട പ്രധാനമന്ത്രീ, അതു ഞങ്ങള്‍ക്കു തിരിച്ചു തരിക'

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുകയാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അതു തിരിച്ചെടുത്ത് സ്‌നേഹവും സംസ്‌കാരവുമുണ്ടായിരുന്ന പഴയ ഇന്ത്യയെ തിരിച്ചുതരാന്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതു പരാമര്‍ശിച്ചായിരുന്നു ഗുലാം നബിയുടെ പ്രസംഗം.

ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ഫാക്ടറിയായി ഝാര്‍ഖണ്ഡ് മാറിയിരിക്കുകയാണെന്ന് ആസാദ് പറഞ്ഞു. ഓരോ ആഴ്ചയിലും അവിടെ ദലിതുകളും മുസ്ലിംകളും കൊല്ലപ്പെടുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം പ്രധാനമന്ത്രിക്കൊപ്പമുണ്ടെന്ന് ആസാദ് പറഞ്ഞു. എന്നാല്‍ അതു ജനങ്ങള്‍ക്കു കാണാനാവണം. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്ന് എവിടെയുമില്ലെന്ന് ആസാദ് കുറ്റപ്പെടുത്തി.

പഴയ ഇന്ത്യയില്‍ വിദ്വേഷമോ രോഷമോ അതിലൂടെയുള്ള ആള്‍ക്കൂട്ട കൊലപാതകമോ ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യന്റെ ശത്രുവാണ്. കാട്ടില്‍ മൃഗങ്ങളെ പേടിക്കാതെ കഴിയാം, എന്നാല്‍ നാട്ടില്‍ മനുഷ്യനെ പേടിക്കാനാവാത്ത സാഹചര്യമാണ്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ഒരുമയോടെ കഴിഞ്ഞിരുന്ന ആ പഴയ ഇന്ത്യയെ ഞങ്ങള്‍ക്കു തിരിച്ചു തരിക- ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

പഴയ ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും മുറിവേല്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും വേദനിച്ചിരുന്നു. ഹിന്ദുക്കളുടെ കണ്ണില്‍ എന്തെങ്കിലും വീഴുമ്പോള്‍ മുസ്ലിംകളുടെയും ദലിതുകളുടെയും കണ്ണില്‍നിന്ന് കണ്ണീര്‍ പുറത്തുവന്നിരുന്നു- ഗുലാം നബി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com