തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടു; പ്രിയങ്കയുടെ ഭാവി ഇരുളടഞ്ഞുവോ?

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടു; പ്രിയങ്കയുടെ ഭാവി ഇരുളടഞ്ഞുവോ?

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോണ്‍ഗ്രസ്. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചുവരാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയെ അസ്ഥാനത്ത് നിര്‍ത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഉത്തര്‍പ്രദേശില്‍  ഒരിടത്ത് മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന് ആശ്വാസം ജയം നേടികൊടുത്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് എല്ലാ ജില്ല കമ്മിറ്റികളെയും പിരിച്ചുവിട്ടത്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗസമിതിയെ എഐസിസി നിയോഗിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍പ്രദേശങ്ങളില്‍ പാര്‍ട്ടിയില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് അജയ് കുമാര്‍ ലല്ലുവിനെ ചുമതലയേല്‍പ്പിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ് അജയ് കുമാര്‍ ലല്ലു. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടിയില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആരെ നിയോഗിക്കണമെന്നതിനെ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത ശേഷമാണ് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടുകൊണ്ടുളള തീരുമാനം വന്നത്. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന പ്രിയങ്ക വാദ്രയും ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ചുമതല വഹിക്കുന്ന  ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളുമായി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പി്ന്നാലെയാണ് പുതിയ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com