അവിവാഹിതര്‍ക്ക് മുറി അനുവദിക്കുമെന്ന് പരസ്യം; ഹോട്ടല്‍ പൂട്ടിച്ച് ഇടത് വനിതസംഘടന

കമിതാക്കള്‍ക്ക് മുറി നല്‍കുന്നത് സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്നു പറഞ്ഞാണ് പരാതി നല്‍കി ഹോട്ടല്‍ പൂട്ടിച്ചത്
അവിവാഹിതര്‍ക്ക് മുറി അനുവദിക്കുമെന്ന് പരസ്യം; ഹോട്ടല്‍ പൂട്ടിച്ച് ഇടത് വനിതസംഘടന

കൊയമ്പത്തൂര്‍; അവിവാഹിതര്‍ക്ക് മുറി അനുവദിക്കുമെന്ന് പരസ്യം നല്‍കിയ ഹോട്ടല്‍ ഇടതുപക്ഷ വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍ പൂട്ടിച്ചു. കമിതാക്കള്‍ക്ക് മുറി നല്‍കുന്നത് സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്നു പറഞ്ഞാണ് പരാതി നല്‍കി ഹോട്ടല്‍ പൂട്ടിച്ചത്. കോയമ്പത്തൂരിലെ പിലമേടില്‍ പ്രവര്‍ത്തിക്കുന്ന ഓയോ റൂംസിന് കീഴിലുള്ള ഹോട്ടലിനാണ് പൂട്ടുവീണത്.  ദിവസങ്ങള്‍ക്ക് മുമ്പ് ഹോട്ടല്‍ അധികൃതര്‍ അവിവാഹിതര്‍ക്ക് മുറി അനുവദിക്കുമെന്ന് പരസ്യം ചെയ്തിരുന്നു.

സദാചാര പ്രശ്‌നം ഉന്നയിച്ചാണ് ജനാധിപത്യ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടിക്കുകയുമായിരുന്നു. കൂടാതെ കെട്ടിടത്തിന് താമസാനുമതി മാത്രമാണ് ഉള്ളതെന്നും ഹോട്ടല്‍ നടത്താന്‍ അനുമതി ഇല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രേഖകള്‍ പരിശോധിച്ചാണ് ഹോട്ടല്‍ അടച്ചുപൂട്ടിയത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയ സമയത്ത് കൊളേജ് വിദ്യാര്‍ത്ഥികള്‍ റൂമില്‍ ഉണ്ടായിരുന്നു. അവിവാഹിതരായ ജോഡികള്‍ക്ക് മുറി അനുവദിക്കുന്നത് കുറ്റകരമാണെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ തെളിവില്‍ ഹോട്ടലില്‍ മുറി അനുവദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com