ഓടിക്കോണ്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുകളില്‍ പുഷ് അപ് എടുക്കുന്ന യുവാവിന്റെ ടിക് ടോക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങി വാഹനത്തിന് മുകളില്‍ പുഷ് അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇതിനെതിരെ പ്രതിഷേധവുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ടിക് ടോക് വീഡിയോക്ക് വേണ്ടി ഉപയോഗിക്കുന്നതിന് എതിരെയാണ് വിമര്‍ശനം. പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ പ്രതികരണവുമായി ഡല്‍ഹി ട്രാഫിക് പൊലീസ് രംഗത്തെത്തി. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണ് എന്നും് ഡല്‍ഹി ട്രാഫിക് പൊലീസ് വിശദീകരണം നല്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ