റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു

തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കാഞ്ചീപുരം ഈസ്റ്റ് താമരത്താണ് അപകടം നടന്നത്. ജെ ന്യൂസ് റിപ്പോര്‍ട്ടറായ പ്രസന്ന, ഭാര്യ രേവതി, ഭാര്യാമാതാവ് അര്‍ച്ചന എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം നടന്നത്. റഫ്രിജറേറ്ററില്‍ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചാകാം മരണം സംഭവിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com