കുടുംബവാഴ്ചയ്ക്കായി റാവുവിനെ ഒതുക്കി, രാഹുലും സോണിയയും മാപ്പുപറയണം: ആരോപണവുമായി നരസിംഹറാവുവിന്റെ ചെറുമകന്‍ 

നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കിനിര്‍ത്തിയതായി ചെറുമകന്‍
കുടുംബവാഴ്ചയ്ക്കായി റാവുവിനെ ഒതുക്കി, രാഹുലും സോണിയയും മാപ്പുപറയണം: ആരോപണവുമായി നരസിംഹറാവുവിന്റെ ചെറുമകന്‍ 

ഹൈദരാബാദ്:  നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കിനിര്‍ത്തിയതായി ചെറുമകന്‍. ഇക്കാര്യത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്ന് നരസിംഹറാവുവിന്റെ ചെറുമകനായ എന്‍ വി സുഭാഷ് ആവശ്യപ്പെട്ടു.നിലവില്‍ ബിജെപി പാര്‍ട്ടിവക്താവാണ് എന്‍ വി സുഭാഷ്.

ഇന്ന് പി വി നരസിംഹറാവുവിന്റെ ജന്മദിനമാണ്. എന്നാല്‍ ഈ ദിനത്തില്‍ പോലും അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ 1996ലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം പി വി നരസിംഹറാവുവിനെ അവഗണിക്കുന്നതാണ് കണ്ടത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നരസിംഹറാവുവിനെ അപ്രസക്തമാക്കാന്‍ നേതാക്കള്‍ ശ്രമിച്ചതെന്നും എന്‍ വി സുഭാഷ് പറഞ്ഞു. 

അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച സര്‍ക്കാര്‍ നയങ്ങളല്ല ഇതിന് കാരണം. ഗാന്ധി- നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുളള ആള്‍ കൂടുതല്‍ കാലം നേതൃത്വത്തില്‍ സജീവമായി തുടര്‍ന്നാല്‍ , തങ്ങളെ ആരും ശ്രദ്ധിക്കാതെ വരുമെന്ന ചിലരുടെ തോന്നലാണ് ഇതിന് പിന്നില്‍. അതുകൊണ്ടാണ് നരസിംഹറാവുവിനെ ഒതുക്കിയതെന്ന് സുഭാഷ് ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പോരായ്മകളും നരസിംഹറാവുവിന്റെ തലയില്‍ കെട്ടിവെയ്ക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹം പാര്‍ട്ടിക്കും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആരും തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതില്‍ നരസിംഹറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്നും സുഭാഷ് ആവശ്യപ്പെട്ടു

2014ലാണ് സുഭാഷ് ബിജെപിയില്‍ ചേരുന്നത്. നിലവില്‍ തെലുങ്കാന ബിജെപി ഘടകത്തില്‍ പാര്‍ട്ടി വക്താക്കളില്‍ ഒരാളാണ് ഇദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com