റാഫേല്‍ ഉണ്ടായിരുന്നെങ്കിൽ; പ്രതിപക്ഷ വിമർശനത്തിന് അക്കമിട്ട് മറുപടിയുമായി മോദി

രാജ്യ സുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
റാഫേല്‍ ഉണ്ടായിരുന്നെങ്കിൽ; പ്രതിപക്ഷ വിമർശനത്തിന് അക്കമിട്ട് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. 

നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തോളൂ. ഒരിക്കലും രാജ്യ സുരക്ഷയെ എതിര്‍ക്കരുത്. റാഫേല്‍ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്നും ഇന്ത്യയുടെ കൈവശം റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു. ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഇന്ത്യയുടെ ശക്തി കണ്ട് ഭീകരവാദികള്‍ ഭയന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലൂടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒരു സാമ്പത്തിക വിദഗ്ധനും അഭിപ്രായപ്പെടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാലയളവില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയെന്നും മോദി അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com