നേരം വെളുത്തപ്പോൾ 100 വർഷം പഴക്കമുള്ള ആൽമരം കാണാനില്ല!

ആൽമരം കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്
നേരം വെളുത്തപ്പോൾ 100 വർഷം പഴക്കമുള്ള ആൽമരം കാണാനില്ല!

ബം​ഗളൂരു: ഒരു രാത്രി കൊണ്ട് 100 വർഷം പ്രായമുള്ള ആൽമരം മുറിച്ച് കടത്തിയതായി പരാതി. ആൽമരം കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. ബം​ഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ആൽമരം കാണാനില്ലെന്ന വിവരം ഇവിടെയുള്ള താമസക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരം കാണാതായത് എങ്ങനെയാണെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും താമസക്കാർക്കിടയിൽ വിവിധ അഭിപ്രായങ്ങളാണ് ഉയർന്നു വന്നത്.

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ മരം മുറിച്ചതായിരിക്കുമെന്നാണ് നാട്ടുകാരിൽ ഒരുകൂട്ടരുടെ വാദം. എന്നാൽ തൊട്ടടുത്ത കടക്കാരനാണ് മരം കാണാതായതിന് പിറകിലെന്ന് മറ്റ് ചിലർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീൽഡ് പൊലീസ് പറഞ്ഞു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com