വീണ്ടും വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം; പൈലറ്റില്ലാവിമാനം ഇന്ത്യ വെടിവെച്ചിട്ടു

ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനമാണ് പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം തകര്‍ത്തത്‌
വീണ്ടും വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം; പൈലറ്റില്ലാവിമാനം ഇന്ത്യ വെടിവെച്ചിട്ടു

ജയ്പൂര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. രാജസ്ഥാനിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിക്കാനിര്‍ നല്‍ സെക്ടറിലാണ് സംഭവം. ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനമാണ് പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം തകര്‍ത്തത്‌. പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യന്‍ വ്യോമ പ്രതിരോധ സേനയുടെ റഡാറിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഇതിന്റെ അവശിഷ്ടങ്ങള്‍ പാക് പ്രദേശത്ത് വീണു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാലക്കോട്ടിലെ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈനിക സജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി എഫ് 16 യുദ്ധവിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com