ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യ ധാരണ; ആരോപണവുമായി കെജരിവാള്‍

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യ ധാരണ; ആരോപണവുമായി കെജരിവാള്‍
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യ ധാരണ; ആരോപണവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജരിവാള്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെജരിവാള്‍ ആരോപിച്ചു. ഒറ്റയ്ക്കു മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനു പിന്നാലെയാണ് കെജരിവാളിന്റെ ആരോപണം.

മോദി-ഷാ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ രാജ്യം മുഴുവന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെജരിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ഡല്‍ഹി തോല്‍പ്പിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന്് നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെ ഡല്‍ഹിയിലെ ആറു മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും സഖ്യസാധ്യത ആരാഞ്ഞ് സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സഖ്യം വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍  ്‌സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com