വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍, വീഡിയോ വൈറല്‍ 

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍
വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍, വീഡിയോ വൈറല്‍ 

ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ മന്ത്രി അമ്മമാരുടെ കാല്‍ തൊടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ വേറിട്ട പ്രവൃത്തി.

തിങ്കളാഴ്ച ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഷാള്‍ പുതപ്പിച്ചും ബൊക്ക നല്‍കിയുമായിരുന്നു പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇവരെ ആദരിച്ചത്.

ഓരോ അമ്മമാരെയും ആദരിക്കാനായി സ്‌റ്റേജിലേക്ക് വിളിക്കുമ്പോള്‍ പ്രതിരോധ മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com