ബിജെഡിയെ കടത്തിവെട്ടി തൃണമൂല്‍; 41 ശതമാനം വനിതകള്‍; പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കി 

പശ്ചിമ ബംഗാളില്‍ 42 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു - 17 ഇടത്ത് സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ - പട്ടികയില്‍ നിരവധി സിനിമാ താരങ്ങള്‍ 
ബിജെഡിയെ കടത്തിവെട്ടി തൃണമൂല്‍; 41 ശതമാനം വനിതകള്‍; പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കി 

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിംഗിന് ശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല.  

41 ശതമാനം സീറ്റില്‍ വനിതകളാണ് മത്സരരംഗത്തുള്ളത്. 42 സ്ഥാനാര്‍ത്ഥികളില്‍ 17 ഇടത്ത് വനിതകള്‍ സ്ഥാനാര്‍ത്ഥികളാകും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അഭിപ്രായപ്പെട്ടിരുന്നു.

മമതയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ താരങ്ങള്‍ക്കാണ് മുന്‍ഗണന. സിറ്റിംഗ് എംപിയും പ്രശസ്ത  സിനിമാ താരം മൂണ്‍ മുണ്‍ സിംഗ് അസന്‍ സോണില്‍ സ്ഥാനാര്‍ത്ഥിയാകും. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ തന്നെയാണ് മത്സരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി അനുപം ഹസ്രയ്‌ക്കെതിരെ ഭോല്‍പ്പൂരില്‍ അസിത് കുമാര്‍ മാല്‍ സ്ഥാനാര്‍ത്ഥിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com