കര്‍താര്‍പുര്‍ ഇടനാഴി: ഇന്ത്യ- പാക് ചര്‍ച്ച ഇന്ന്

ര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള  ഇന്ത്യ- റാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും
കര്‍താര്‍പുര്‍ ഇടനാഴി: ഇന്ത്യ- പാക് ചര്‍ച്ച ഇന്ന്

ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള  ഇന്ത്യ- പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും. പുല്‍വാമ ചാവേറാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലുപ്പെട്ടതിനിടെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലും ബന്ധം വഷളായി നില്‍ക്കെയാണ് ചര്‍ച്ച എന്നതും ശ്രദ്ധേയമാണ്. 

വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ആക്രമണത്തത്തെ തുടര്‍ന്ന്  ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇടനാഴി നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികള്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ വഴിയൊരുക്കും. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ നല്‍കാത്തതില്‍ പാകിസ്ഥാന്‍ പ്രതിഷേധിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com