458 കോ​ടി രൂ​പ നൽകി; മൂന്ന് മാസത്തെ ജയിൽ ശിക്ഷ ഒഴിവാക്കി അനിൽ അ‌ംബാനി 

ഈ മാസം 19-ാം തിയതിക്ക് മുൻപ് പണമടക്കണമെന്ന  സു​പ്രീം​കോ​ട​തിയുടെ അന്ത്യശാസനത്തെ തിടർന്നാണ് നടപടി
458 കോ​ടി രൂ​പ നൽകി; മൂന്ന് മാസത്തെ ജയിൽ ശിക്ഷ ഒഴിവാക്കി അനിൽ അ‌ംബാനി 

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നിയായ എറിക്സണ് നൽകാനുണ്ടായിരുന്ന 458 കോ​ടി രൂ​പ അ​നി​ൽ അം​ബാ​നി തിരിച്ചടച്ചു. ഈ മാസം 19-ാം തിയതിക്ക് മുൻപ് പണമടക്കണമെന്ന  സു​പ്രീം​കോ​ട​തിയുടെ അന്ത്യശാസനത്തെ തിടർന്നാണ് നടപടി. നാ​ലാ​ഴ്ച്ച​ത്തെ സാ​വ​കാ​ശമാണ് കോടതി പണമടയ്ക്കാനായി നൽകിയിരുന്നത്. കാലാവധി തീരാൻ രണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് പ​ണ​മ​ട​ച്ച് ശി​ക്ഷയിൽ നിന്ന് ഒ​ഴി​വാ​​യ​ത്. 

റിലയൻസ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ശൃഖലകൾ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും എ​റി​ക്സ​ണെ ചുമതലപ്പെടുത്തി 2014ൽ കരാർ ഒപ്പിട്ടിരുന്നു. ഏഴ് വർഷത്തേക്കായിരുന്നു കരാർ. കരാർ പ്രകാരം നൽകാനുണ്ടായിരുന്ന 576 കോ​ടി രൂ​പയോളം അനിൽ അംബാനി മുടക്കം വരുത്തിയതോടെയാണ് എറിക്സൺ സുപ്രീം കോടതിയെ സമീപിച്ചത്. 

പണം അടയ്ച്ചില്ലെങ്കിൽ  മൂ​ന്ന് മാ​സ​ത്തെ ജ​യി​ല്‍ ശി​ക്ഷ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു വിധി. 118 കോ​ടി രൂ​പ റിലയൻസ് കമ്യൂണിക്കേഷൻ ഇ​തി​നോടകം ന​ല്‍​കി​യി​രു​ന്നു. ബാക്കി തുകയായ 458കോടിയോളം നൽകിയാണ് ഇപ്പോൾ ശിക്ഷ ഒഴിവാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com