ദേഷ്യപ്പെടേണ്ട കാര്യമില്ല; ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കല്‍: മായാവതിയോട് പ്രിയങ്ക

എസ്പി ബിഎസ്പി സഖ്യത്തിനായി ഏഴ് സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിഎസ്പി നേതാവ് മായവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ദേഷ്യപ്പെടേണ്ട കാര്യമില്ല; ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കല്‍: മായാവതിയോട് പ്രിയങ്ക

സ്പി ബിഎസ്പി സഖ്യത്തിനായി ഏഴ് സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിഎസ്പി നേതാവ് മായവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേഷ്യപ്പെടേണ്ട കാര്യമില്ല. പൊതു ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ്- പ്രിയക പറഞ്ഞു. ഗംഗാ നദിയിലൂടെ നടത്തുന്ന യാത്രയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു പ്രിയങ്ക. 

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്ന് മായാവതി പറഞ്ഞിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഖ്യം തന്നെ ആവശ്യത്തിലധികമാണ്. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രതീതി കോണ്‍ഗ്രസ് സൃഷ്ടിക്കരുതെന്നും മായാവതി മുന്നറിയിപ്പ് നല്‍കി.

തന്റെ പ്രസംഗത്തില്‍ മോദിയെ കടന്നാക്രമിച്ച പ്രിയങ്ക, വോട്ട് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. 
നരേന്ദ്ര മോദി സഹായിക്കുന്നത് മുതലാളികളെ മാത്രമാണ്. അതുകൊണ്ട് വോട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ ആലോചിക്കണം- പ്രിയങ്ക പറഞ്ഞു. 

അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് സൃഷ്ടിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. 'ഞങ്ങള്‍ വ്യാജ വാഗ്ദനാങ്ങള്‍ നല്‍കാന്‍ വന്നവരല്ല. ഞങ്ങള്‍ നിലവില്‍ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയത് പോലെ എന്താണോ ഞങ്ങള്‍ പറഞ്ഞത്, അത് നടപ്പാക്കും'- അവര്‍ കൂട്ടിച്ചേര്‍ത്തു. മോദി കര്‍ഷകരുടെ കാവല്‍ക്കാനല്ല, പണക്കാരുടെ കാവല്‍ക്കാരനാണെന്നും പ്രിയങ്ക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com