സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: സ്വാമി അസീമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു 

പ്രതികളെ വെറുതെവിട്ട കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി
സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: സ്വാമി അസീമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു 

ന്യൂഡല്‍ഹി:  68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു. അസീമാനന്ദയടക്കം നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ഹരിയാനയിലെ എന്‍ഐഎ കോടതി വിധി പുറപ്പെടുവിച്ചു.

ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപത്തിന് സമീപത്തുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്.  കൊല്ലപ്പെട്ടവരില്‍ ഏറെയും പാകിസ്താൻ പൗരന്മാരയിരുന്നു. 

ഹൈദരാബാദ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് 2010ൽ കേസ് എന്‍ഐഎ ഏറ്റെടുത്തു. സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് വിചാരണ നേരിട്ടത്. പ്രതികളെ വെറുതെവിട്ട കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com