സഖ്യമുണ്ടാക്കാന്‍ ഒരു നീക്കവുമില്ല; കോണ്‍ഗ്രസ് കഥകള്‍ പടച്ചുവിടുകയാണെന്ന് കെജരിവാള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരുവിധത്തിലുള്ള നീക്കവും നടത്തുന്നില്ലെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍
സഖ്യമുണ്ടാക്കാന്‍ ഒരു നീക്കവുമില്ല; കോണ്‍ഗ്രസ് കഥകള്‍ പടച്ചുവിടുകയാണെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരുവിധത്തിലുള്ള നീക്കവും നടത്തുന്നില്ലെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. സഖ്യ സാധ്യത കോണ്‍ഗ്രസ് നിരസിച്ചു. ഞങ്ങള്‍ ഒരു ചര്‍ച്ചയും അവരുമായി നടത്തുന്നില്ല. അവരുമായുള്ള കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. കോണ്‍ഗ്രസ് കഥകള്‍ പടച്ചുവിടുകയാണ്-അദ്ദേഹം പറഞ്ഞു. 

എഎപി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുകയും ജയിക്കുകയും ചെയ്യുമെന്നും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ഇപ്പോഴും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് എഎപിയിലെ മറ്റു ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റായിയുടെ പ്രതികരണത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ തന്ത്രമാണ് എന്നാണ് ഇവര്‍ പറയുന്നത്. 

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്നായിരുന്നു എഎപിയുടെ നിലപാട്.എന്നാല്‍ ഇത് തള്ളിയ കോണ്‍ഗ്രസ്3-3-1 എന്ന ഫോര്‍മുല വേണമെന്ന് ആവശ്യപ്പെട്ടു. ( എഎഎപിയ്ക്കും കോണ്‍ഗ്രസിനും മൂന്നെണ്ണം വീതം, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി). 

ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത് എഎപിയുമൊത്തുള്ള സഖ്യത്തിന് എതിരാണെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എഐസിസിയുടെ ഡല്‍ഹി ചുമതല വഹിക്കുന്ന പിസി ചാക്കോ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയാണ് സഖ്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കാന്‍ എഎപി താത്പര്യം പ്കടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com