കോടികള്‍ വാഗ്ദാനം നല്‍കി എഎപി എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നു; ഗുരുതര ആരോപണവുമായി മനിഷ് സിസോദിയ

തങ്ങളുടെ ഏഴ് എംഎല്‍എമാര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം നല്‍കി പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിസോദിയ ആരോപിച്ചു
കോടികള്‍ വാഗ്ദാനം നല്‍കി എഎപി എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നു; ഗുരുതര ആരോപണവുമായി മനിഷ് സിസോദിയ

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ എംഎല്‍എമാരെ വന്‍ തുക വാഗ്ദാനം നല്‍കി പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനിഷ് സിസോദിയ രംഗത്തെത്തി. 

തങ്ങളുടെ ഏഴ് എംഎല്‍എമാര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം നല്‍കി പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിസോദിയ ആരോപിച്ചു. വികസനം സംബന്ധിച്ച ഒരു അഭിപ്രായവും പറയാനില്ലാത്ത ബിജെപി കുതിരക്കച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ബംഗാളില്‍ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന നരേന്ദ്ര മോദിയുടെ അഭിപ്രായ പ്രകടനം പ്രധാനമന്ത്രിക്ക് യോജിച്ചതല്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും ആ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ് അദ്ദേഹമെന്നും മോദി ഉള്‍ക്കൊള്ളണമെന്നും സിസോദിയ വ്യക്തമാക്കി. മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ പരാതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com