ഫാനി അതിതീവ്രമായേക്കും; മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിച്ചേക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം

ഡിഷയുടെ തീരത്ത് നിന്നും പശ്ചിമ ബംഗാളിലേക്കാണ് നിലവിലെ അനുമാനം അനുസരിച്ച് ഫാനിയെത്തുക
ഫാനി അതിതീവ്രമായേക്കും; മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിച്ചേക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഫാനി ചുഴലിക്കാറ്റ് അതിതീവ്രമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിതീവ്ര മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയുടെ തീരപ്രദേശത്തും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്നാം തിയതിയോടെ ഫാനി ഒഡിഷയുടെ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
 
അതീവ ജാഗ്രതാ നിര്‍ദ്ദേശമുള്ളതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയോടും മറ്റ് സന്നാഹങ്ങളോടും തയ്യാറായിരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഒഡിഷയുടെ തീരത്ത് നിന്നും പശ്ചിമ ബംഗാളിലേക്കാണ് നിലവിലെ അനുമാനം അനുസരിച്ച് ഫാനിയെത്തുക. ഈ ദിവസങ്ങളില്‍ യാത്രകളും മറ്റും ഒഴിവാക്കാനും കഴിയുന്നതും വീടുകള്‍ക്കുള്ളിലോ സുരക്ഷിതസ്ഥാനങ്ങളിലോ കഴിച്ചു കൂട്ടാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണ ഗതിയില്‍ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റുകള്‍ വീശാറുള്ളതെങ്കിലും ഫാനി അതിന്റെ ഇരട്ടി വേഗതയിലാവും എത്തുക. ഇത് 200 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ഒന്നര മീറ്റര്‍ വരെ തിരമാലകള്‍ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

ഫാനിയെ നേരിടുന്നതിനായി 879 രക്ഷാസങ്കേതങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ളത്. ഫാനി കേരള തീരത്ത് നിന്ന് നീങ്ങിയതിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് ഇന്നലെ പിന്‍വലിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com