സെലിബ്രിറ്റി വിവാഹമൊക്കെ അവിടെ നില്‍ക്കട്ടെ ;  മോദി ആദ്യം കാണേണ്ടത് കര്‍ഷകരെയാണെന്ന് തേജസ്വി യാദവ്

രാജ്യത്തിന് പ്രയോജനമുള്ള എന്തെങ്കിലും പ്രധാനമന്ത്രി സംസാരിക്കേണ്ടതുണ്ട്
സെലിബ്രിറ്റി വിവാഹമൊക്കെ അവിടെ നില്‍ക്കട്ടെ ;  മോദി ആദ്യം കാണേണ്ടത് കര്‍ഷകരെയാണെന്ന് തേജസ്വി യാദവ്

പട്‌ന: രാജ്യത്തെ സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ ആശിര്‍വദിക്കാന്‍ നടക്കുന്നതിന് മുമ്പ് കര്‍ഷകരെ നേരില്‍ കാണുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. താനിരിക്കുന്ന പദവിയുടെ മഹത്വം പോലും കാത്ത് സൂക്ഷിക്കാന്‍ കഴിയാതിരുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്ന സ്ഥാനം പോലും അദ്ദേഹം അര്‍ഹിക്കുന്നില്ലെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. 

ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും അപമാനിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്നതിന് പകരം രാജ്യത്തിന് പ്രയോജനമുള്ള എന്തെങ്കിലും പ്രധാനമന്ത്രി സംസാരിക്കേണ്ടതുണ്ട്. ബിഹാറിലെ കര്‍ഷകര്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കേള്‍ക്കാനാണ് ബിഹാറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തേജസ്വി തുറന്നടിച്ചു.

 മുസാഫര്‍നഗറില്‍ പെണ്‍കുട്ടികള്‍ക്കേല്‍ക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് പ്രധാനമന്ത്രി നിശബ്ദനാണ്. മോദിയുടെ ഭരണകാലത്താണ് സ്ത്രീകള്‍ക്കും കുറഞ്ഞുങ്ങള്‍ക്കുമെതിരായ ബലാത്സംഗങ്ങള്‍ ഇത്രയധികം വര്‍ധിച്ചത്. ഈ വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറുമെന്നും തേജസ്വി പറഞ്ഞു.  ലാലുപ്രസാദ് യാദവിനെ ഇപ്പോഴും ജയിലില്‍ ഇട്ടിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com