എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെയും തമിഴ്‌നാട്ടിലെ ഓഫീസുകളില്‍ റെയ്ഡ്
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

ചെന്നൈ: എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെയും തമിഴ്‌നാട്ടിലെ ഓഫീസുകളില്‍ റെയ്ഡ്. കേരളത്തില്‍ നിന്നെത്തിയ എന്‍ഐഎ സംഘവും തമിഴ്‌നാട്ടിലെ എന്‍ഐഎ സംഘവുമാണ് മൂന്നിടങ്ങിളില്‍ പരിശോധന നടത്തിയത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന് പിന്നാലെ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് അറസ്റ്റിലായ റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. 

കംഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ലാണ് റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ ഈയിടെയുണ്ടായ ഡിഎംകെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സംഘത്തിന്റെ പരിശോധന.

ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. കുറെനാളുകളായി റിയാസ് അബൂബക്കര്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതാവ് സര്‍ഫ്രാസ് ഹാഷിമുമായി റിയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സര്‍ഫ്രാസ് ഹാഷിമിന്റെയും സക്കീര്‍ നായിക്കിന്റെയും തീവ്രസ്വഭാവം ഉള്ള പ്രഭാഷണങ്ങളും ശബ്ദ സന്ദേശങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്‍ വഴി സിറിയയില്‍ എത്തിയ അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഖയ്യൂം എന്നിവരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തി. ഇതേതുടര്‍ന്നാണ് റിയാസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിരീക്ഷണത്തിലായത്. 2016ല്‍ കാസര്‍കോട് സ്വദേശികളായ 15 യുവാക്കള്‍ ഐ എസില്‍ ചേര്‍ന്ന കേസിലാണ് റിയാസിനെ പ്രതിചേര്‍ത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com