ലൈംഗിക പീഡന ആരോപണങ്ങള്‍ പാടെ നിഷേധിച്ച് ചീഫ് ജസ്റ്റിസ്; അന്വേഷണ സമിതി മൊഴിയെടുത്തു

പീഡന പരാതി അന്വേഷിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരായാണ് ജസ്റ്റിസ് മൊഴി നല്‍കിയത്
ലൈംഗിക പീഡന ആരോപണങ്ങള്‍ പാടെ നിഷേധിച്ച് ചീഫ് ജസ്റ്റിസ്; അന്വേഷണ സമിതി മൊഴിയെടുത്തു

ന്യൂഡല്‍ഹി; മുന്‍ ജീവനക്കാരിയുടെ ലൈംഗിക പീഡന ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. പീഡന പരാതി അന്വേഷിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരായാണ് ജസ്റ്റിസ് മൊഴി നല്‍കിയത്. മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും ചീഫ് ജസ്റ്റിസ് തള്ളി. 

അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയ്യാറാക്കും. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ്  ഇന്ദുമല്‍ഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

നേരത്തെ അന്വേഷണ സമിതിക്കെതിരെ പരാതിക്കാരി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയ ഇവര്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും സമിതിയുടെ സിറ്റിങുകളില്‍ ഹാജരാവില്ലെന്നും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com