പ്രധാനമന്ത്രി ഒഡീഷയില്‍; ഫോനി ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ജനങ്ങളുടെ പുനരധിവാസത്തിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി
പ്രധാനമന്ത്രി ഒഡീഷയില്‍; ഫോനി ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു. പുലര്‍ച്ചെ ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ഗണേശിലാലും മുഖ്യമന്ത്രി നവീന്‍ പട്‌നായികും ചേര്‍ന്നാണ് സ്വീകരിച്ചത്. 

ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി പുരി, ഖുര്‍ദ, കട്ടക്ക്, ജഗദ്‌സിങ്പൂര്‍, ജയ്പൂര്‍ , ബാലസോര്‍, കെന്ദ്രാപാറ, ഭദ്രക് എന്നീ ദുരന്തബാധിത പ്രദേശങ്ങള്‍ വിമാനത്തിലൂടെ നിരീക്ഷിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ജനങ്ങളുടെ പുനരധിവാസത്തിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതര്‍ക്ക് നേരത്തെ തന്നെ 1000 കോടി രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു.

43 വര്‍ഷത്തിനിടയില്‍ ഒഡീഷയെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഫോനി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ഏട്ടു പേരുടെ ജീവനെടുത്തിരുന്നു. ആയിരക്കണക്കിന് വീടുകള്‍ തകരുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്ത് ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com