ദേശീയം
ഐസിഎസ്ഇ - ഐഎസ്സി പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു
cisce.org അല്ലെങ്കില്‍ results.cisce.org എന്നീ വെബ്സൈറ്റുകളിലും എസ്എംഎസുകളായും ഫലം ലഭ്യമാണ്
ന്യൂഡല്‍ഹി: ഐസിഎസ്ഇ- ഐഎസ്സി പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. മുംബൈ സ്വദേശി ജൂഹി റുപേഷ് കജാരിയയും മന്‍ഹര്‍ ബന്‍സാലുമാണ് പത്താം ക്ലാസിലെ ടോപ്പര്‍മാര്‍. 99.60 ശതമാനം സ്കോറാണ് ഇരുവരും നേടിയത്. പെണ്‍കുട്ടികളാണ് മികച്ചവിജയം നേടിയവരുടെ പട്ടികയില്‍ മുന്നിലുള്ളത്.
cisce.org അല്ലെങ്കില്‍ results.cisce.org എന്നീ വെബ്സൈറ്റുകളിലും എസ്എംഎസുകളായും ഫലം ലഭ്യമാണ്.
പരീക്ഷ എഴുതിയവരില്‍ 98.54 ശതമാനം വിദ്യാര്‍ത്ഥികളും പത്താംക്ലാസില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. പടിഞ്ഞാറന്‍ മേഖലയാണ് ബോര്‍ഡ് എക്സാമില്‍ മികച്ച നേട്ടം കൈവരിച്ചത്. 99.60 ശതമാനം കുട്ടികളും വിജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ