രാമക്ഷേത്രം പണിയാത്ത മോദിക്കു വോട്ടില്ല, കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങി യോഗിയുടെ 'കാബിനറ്റ് മന്ത്രി'

ആയിരക്കണക്കിന് സംന്യാസിമാരും കമ്പ്യൂട്ടര്‍ ബാബയ്‌ക്കൊപ്പം ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണരംഗത്തുണ്ട്.
രാമക്ഷേത്രം പണിയാത്ത മോദിക്കു വോട്ടില്ല, കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങി യോഗിയുടെ 'കാബിനറ്റ് മന്ത്രി'

ഭോപ്പാല്‍: അഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും രാമക്ഷേത്രം നിര്‍മ്മിക്കാത്തതിനാല്‍ ബിജെപി സര്‍ക്കാരിനും മോദിക്കും വോട്ടില്ലെന്ന് സംന്യാസിയും ബിജപിയുടെ മുന്‍ മന്ത്രിയുമായ നമേഡോ ദാസ് ത്യാഗി. കമ്പ്യൂട്ടര്‍ ബാബയെന്ന പേരില്‍ അറിയപ്പെടുന്ന ത്യാഗി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങിന് വേണ്ടി പ്രചാരണം നടത്തുകയാണ് ഇപ്പോള്‍. ആയിരക്കണക്കിന് സംന്യാസിമാരും കമ്പ്യൂട്ടര്‍ ബാബയ്‌ക്കൊപ്പം ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണരംഗത്തുണ്ട്.

ഹഠയോഗാചാര്യന്‍ കൂടിയാണ് കമ്പ്യൂട്ടര്‍ ബാബ. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ മന്ത്രിപദവി നല്‍കിയിരുന്ന ഇദ്ദേഹത്തിനെ നദീട്രസ്റ്റുകളുടെ ചെയര്‍മാന്‍ ആയി കമല്‍നാഥ് സര്‍ക്കാര്‍ നിയമിച്ചിരുന്നു. 'മാ നര്‍മ്മദാ, മാ ക്ഷിപ്ര, മാ മന്ദാകിനി' എന്നീ നദികളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.  

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ആംആദ്മി പാര്‍ട്ടിയെ സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com