'ഇതു കാവല്‍ക്കാരുടെ ഗ്രാമമാണ്, ഇവിടെ രാഹുലിനു പ്രവേശനമില്ല' ;കോണ്‍ഗ്രസ് അധ്യക്ഷനു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുപി ഗ്രാമം

വാരാണസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഗ്രാമം. രാഹുല്‍ ഗാന്ധിക്കു പ്രവേശനമില്ലെന്ന പോസ്റ്ററുകള്‍ ഗ്രാമത്തില്‍ വ്യാപകമായി പതിച്ചിരിക്കുകയാണ്. 'ചൗക്കിദാര്‍ ചോര്‍ ഹെ' പ്രചാരണമാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കരാഡിയ ഗ്രാമത്തിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതു കാവല്‍ക്കാരുടെ ഗ്രാമമാണ്, ഇവിടേക്കു വരേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളില്‍ ഉള്ളത്. 

കരാഡിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത ഗ്രാമമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ചു പ്രചാരണം നടത്തുന്ന രാഹുല്‍ രാജ്യത്തിന്റെ അന്തസു കെടുത്തുകയാണെന്ന് അവര്‍ ആരോപിക്കുന്നു. അത്തരത്തില്‍ ഒരാള്‍ ഈ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com