ദളിത് കര്‍ഷകനെ മര്‍ദ്ദിച്ചവശനാക്കി, വിസര്‍ജ്യം തീറ്റിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

എസ് സി -എസ് ടി അട്രോസിറ്റീസ് ആക്ട് അനുസരിച്ച് കേസെടുത്ത പൊലീസ് ശക്തിവേലിനെയും രാജേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവാരൂര്‍: ദളിത് കര്‍ഷകനെ മര്‍ദ്ദിച്ച് അവശനാക്കി മലം തീറ്റിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവന്‍ഡുതുറൈ സ്വദേശിയായ കൊല്ലിമലായ് (43) കര്‍ഷകനാണ് മര്‍ദ്ദനമേറ്റത്. വയലിലേക്ക്  വരുന്ന വഴിയില്‍ വച്ച് ശക്തിവേല്‍, ബന്ധുക്കളായ രാജേഷ്, രാജ്കുമാര്‍ എന്നിവര്‍ മര്‍ദ്ദിച്ചതായി കൊല്ലിമലായ് എന്ന
പൊലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ചവശനാക്കിയ ശേഷം മലം വായില്‍ തള്ളിക്കയറ്റുകയും മുഖത്തേക്ക് മൂത്രമൊഴിക്കുകയും ജാതിപ്പേര് വിളിച്ച് പരിഹസിക്കുകയും ചെയ്‌തെന്നും കര്‍ഷകന്‍ പറയുന്നു.

കര്‍ഷകന്റെ പരാതിയില്‍ എസ് സി -എസ് ടി അട്രോസിറ്റീസ് ആക്ട് അനുസരിച്ച് കേസെടുത്ത പൊലീസ് ശക്തിവേലിനെയും രാജേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലിയുടെ വയലില്‍ നിന്നും ഇഷ്ടികയ്ക്കായി മണല്‍ എടുക്കുന്നത് സംബന്ധിച്ച് ശക്തിവേലും സംഘവുമായി തര്‍ക്കമുണ്ടായെന്നും ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

നാല് വര്‍ഷം മുന്‍പും മൂവര്‍സംഘം  കൊല്ലിയെ ആക്രമിച്ചിരുന്നുവെന്നും അന്നും നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇത് പിന്നീട് രണ്ട് ജാതിക്കാര്‍ തമ്മിലുള്ള ശത്രുതയായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com