ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തി, ഏഷ്യാനെറ്റിന് 50 ലക്ഷം പിഴ ശിക്ഷ

ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തി, ഏഷ്യാനെറ്റിന് 50 ലക്ഷം പിഴ ശിക്ഷ
ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തി, ഏഷ്യാനെറ്റിന് 50 ലക്ഷം പിഴ ശിക്ഷ

ബംഗളൂരു: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തിയന്ന കേസില്‍ ഏഷ്യാനെറ്റിന് പിഴ ശിക്ഷ. ഏഷ്യാനെറ്റിന്റെ ഉട്സ്ഥതയിലുള്ള കന്നഡ ചാനലായ സുവര്‍ണ ന്യൂസിനും ഹോള്‍ഡിങ് കമ്പനിയായ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിനുമാണ് ബംഗളൂരു കോടതി 50 ലക്ഷം രൂപ പിഴ ചുമത്തിയത്. 

ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിങ്ങില്‍ ദിവ്യ സ്പന്ദന എന്ന രമ്യയ്ക്കു ബന്ധമുണ്ടെന്നു വാര്‍ത്ത നല്‍കിയതിനാണ് നടപടി. തട്ടിപ്പു സംബന്ധിച്ച് ചില കന്നട താരങ്ങളുടെ ഇടപെടല്‍ വാര്‍ത്തയായപ്പോള്‍ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. 

ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ അംബാസഡറാണ് ദിവ്യ സ്പന്ദന. താന്‍ ഐപിഎല്‍ 2013ല്‍ ഒരു തരത്തിലും ഭാഗമായിരുന്നില്ലെന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്പന്ദന കോടതിയില്‍ പറഞ്ഞു. 

ഐപിഎല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ പേരു പരാമര്‍ശിക്കുന്നതില്‍നിന്നു ചാനലുകളെ വിലക്കണമെന്ന ദിവ്യ സ്പന്ദനയുടെ ആവശ്യം കോടതി അംഗീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com