ന്യൂഡൽഹി: ബിഎസ്പി അധ്യക്ഷ മായാവതി രാജ്യത്തിനു നൽകിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മായാവതി ഒരു ദേശീയ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.
മായാവതിയെ താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. മായാവതി ഒരു ദേശീയ ചിഹ്നമാണ്. അവർ തങ്ങളുടെ പാർട്ടിയിൽ നിന്നുള്ളതല്ല, അവർ ബിഎസ്പി നേതാവാണ്. എന്നാൽ രാജ്യത്തിന് അവർ ഒരു സന്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഇടയിൽ രാഷ്ട്രീയ പോരാട്ടം ഉണ്ട്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിനായി തങ്ങൾ പോരാടുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ