ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായത് റെക്കോര്‍ഡ് ട്വീറ്റുകളെന്ന് കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ 5.6 ലക്ഷം ട്വീറ്റുകളാണ് തലങ്ങും വിലങ്ങും ട്വിറ്ററില്‍ പറന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഞായറാഴ്ച ആറര മുതല്‍ തിങ്കളാഴ്ച വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ ആണ് ഇത്.
രാഷ്ട്രീയ നിരീക്ഷകര്‍ മുതല്‍ സെലിബ്രിറ്റികളും സാധാരണക്കാരും വരെ എക്സിറ്റ് പോളുകളെ കുറിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോക്സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ദിവസവും ട്വീറ്റുകള്‍ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ