കേന്ദ്രത്തിൽ കോൺ​ഗ്രസ് സർക്കാരോ? 'ദി വയറി'നെതിരായ എല്ലാ കേസുകളും അദാനി ​ഗ്രൂപ്പ് പിൻവലിക്കുന്നു 

വയറിന്റെ മുൻ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവർക്കെതിരെയും സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയുമാണ് അദാനി ​ഗ്രൂപ്പ് മാനനഷ്ടക്കേസുകൾ 
കേന്ദ്രത്തിൽ കോൺ​ഗ്രസ് സർക്കാരോ? 'ദി വയറി'നെതിരായ എല്ലാ കേസുകളും അദാനി ​ഗ്രൂപ്പ് പിൻവലിക്കുന്നു 

ന്യൂഡൽഹി : പ്രമുഖ മാധ്യമ സ്ഥാപനമായ 'ദി വയറി'നെതിരെയുള്ള എല്ലാ കേസുകളും അദാനി ​ഗ്രൂപ്പ് പിൻവലിക്കുന്നു.  'വയർ' പ്രസിദ്ധീകരിച്ച വാർത്തകൾ അപകീർത്തികരമെന്ന് കാണിച്ചാണ് രാജ്യത്തെ വിവിധ കോടതികളിൽ അദാനി ​ഗ്ര‌ൂപ്പ് മാനനഷ്ടക്കേസുകൾ നൽകിയിരുന്നത്. 

വയറിന്റെ മുൻ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവർക്കെതിരെയും സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയുമാണ് അദാനി ​ഗ്രൂപ്പ് മാനനഷ്ടക്കേസുകൾ സമർപ്പിച്ചിരുന്നത്. ഹർജികൾ പിൻവലിക്കാൻ അദാനി ​ഗ്രൂപ്പ് തീരുമാനിച്ച വാർത്ത സത്യമാണെന്ന് മുൻ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ വ്യക്തമാക്കി. മാനനഷ്ടക്കേസുകള്‍ക്ക് പുറമേ എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും അവര്‍ പിന്‍വലിക്കുന്നുവെന്നും കേസുകള്‍ പിന്‍വലിച്ച ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് മാനനഷ്ടക്കേസുകളാണ് വയറിനെതിരെ സമർപ്പിച്ചത്. അദാനി പെട്രോനൈറ്റ് പോർട്ട് ദഹേജ് ഒരു ഹർജിയും നൽകിയിരുന്നു.

എക്സിറ്റ് പോളുകളിൽ മോദി തരം​ഗമെന്ന് വന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം കോൺ​ഗ്രസിന് അനുകൂലമായേക്കുമെന്നും അങ്ങനെ ആയാൽ അദാനിക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളിൽ അന്വേഷണം ‌വരുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ വയർ അവരുടെ പക്കലുള്ള തെളിവുകൾ കൈമാറാതിരിക്കുന്നതിനായാണ് കേസുകൾ പിൻവലിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com