യന്ത്രങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടോ? അവസാനത്തെ വോട്ടറും കുത്തിക്കഴിഞ്ഞാല്‍ മെഷീനുകളില്‍ സംഭവിക്കുന്നത് ഇതാണ് 

40 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
യന്ത്രങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടോ? അവസാനത്തെ വോട്ടറും കുത്തിക്കഴിഞ്ഞാല്‍ മെഷീനുകളില്‍ സംഭവിക്കുന്നത് ഇതാണ് 

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നുണ്ട്. അങ്ങനെ തിരിമറി നടത്തുന്നത് സാങ്കേതികമായി സാധ്യമാണോ? അല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അവസാനത്തെ വോട്ടര്‍ പോളിങ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ ആ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പിന്നീട് എന്താവും സംഭവിക്കുക എന്നാണ് പറഞ്ഞ് വരുന്നത്. 

40 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. പോളിങ് അവസാനിച്ചാല്‍ ഉടന്‍ തന്നെ വോട്ടിങ് യന്ത്രങ്ങള്‍  മുദ്രവയ്ക്കുകയാണ് ആദ്യ നടപടി. വെറുതേയങ്ങ് മുദ്ര വയ്ക്കുകയല്ല, പോളിങ് ഏജന്റുമാരുടെ ഒപ്പുകൂടി ഇതില്‍ ഉള്‍പ്പെടുത്തും.  കേന്ദ്രത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന അര്‍ധ സൈനിക വിഭാഗങ്ങളുടെ അകമ്പടിയോടെ വോട്ടിങ് യന്ത്രങ്ങളെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. വോട്ടെണ്ണല്‍ ദിവസം വരെ സായുധ കാവലില്‍ ആകും യന്ത്രങ്ങള്‍ സൂക്ഷിക്കുക. വോട്ടിങ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോകുന്നത് തടയുന്നതിനായി സ്‌ട്രോങ്  റൂമുകളിലേക്ക് മാറ്റുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നു. 

പവര്‍ ബാക്ക് അപും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും ഉള്ള മുറിയിലാവും യന്ത്രങ്ങള്‍ സൂക്ഷിക്കുക. വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ എത്തിക്കുന്നത് വരെ പോളിങ് ഏജന്റുമാര്‍ക്ക് കാണാം. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം സീല്‍ ചെയ്യുമ്പോള്‍ അതത് സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കയ്യൊപ്പ് സീലില്‍ പതിപ്പിക്കാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വേണമെങ്കില്‍ സ്‌ട്രോങ് റൂമിന് പുറത്ത് ക്യാമ്പ് ചെയ്യാം. തിരിമറി നടത്തുന്നുണ്ടോയെന്ന തരത്തിലുള്ള സംശയങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഇത്. 

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാവും സ്‌ട്രോങ് റൂമുകളുടെ സീല്‍ പൊട്ടിയിട്ടില്ലെന്ന് പരിശോധിക്കുക.

 വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വോട്ടിങ് മെഷീനുകള്‍ ഉടനടി സ്‌ട്രോങ് റൂമിലേക്ക് മാറ്റും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് എന്തെങ്കിലുംതരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായി 45 ദിവസത്തേക്ക് ഇവ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com