പത്താം ക്ലാസ് പരീക്ഷാ ഫലം ; സം'പൂജ്യ'രായി 63 സ്‌കൂളുകള്‍,  കൂട്ടത്തോല്‍വിയില്‍ അന്വേഷണം

 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ സംസ്ഥാനത്തെ 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചിരുന്നു.
പത്താം ക്ലാസ് പരീക്ഷാ ഫലം ; സം'പൂജ്യ'രായി 63 സ്‌കൂളുകള്‍,  കൂട്ടത്തോല്‍വിയില്‍ അന്വേഷണം

അഹമ്മദാബാദ് : പത്താം ക്ലാസിലെ പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ 63 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും തോറ്റു. മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ സംസ്ഥാനത്തെ 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചിരുന്നു. കൂട്ടത്തോല്‍വിയില്‍ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 8,22,823 റഗുലര്‍ വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷ എഴുതിയല്‍ ഇതില്‍ 5,51,023 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ജില്ലാടിസ്ഥാന വിജയങ്ങളില്‍ സൂറത്താണ് മുന്നില്‍ നില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com