ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങള്‍ക്ക് വീണ്ടും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് രാഹുലിന്റെ ട്വീറ്റ്.
രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു.വിജയിച്ച എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങളെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ