തിളക്കമുള്ള വിജയവുമായി വാരണാസി നിലനിര്‍ത്തി മോദി; ഭൂരിപക്ഷം 4.80 ലക്ഷം

2014ല്‍ നേടിയ 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി തന്നെ ഉയര്‍ത്തിയാണ് മോദിയുടെ മുന്നേറ്റം
തിളക്കമുള്ള വിജയവുമായി വാരണാസി നിലനിര്‍ത്തി മോദി; ഭൂരിപക്ഷം 4.80 ലക്ഷം

വാരണാസി: വാരണാസിയില്‍ തിളക്കമുള്ള വിജയം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 4.80 ലക്ഷം ഭൂരിപക്ഷത്തിനാണ് വാരണാസി മണ്ഡലം മോദി നിലനിര്‍ത്തിയത്. 

2014ല്‍ നേടിയ 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി തന്നെ ഉയര്‍ത്തിയാണ് മോദിയുടെ മുന്നേറ്റം. 4,79,505 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി തൊട്ടടുത്ത എതിരാളിയായ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്. 2014ല്‍ എഎപി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്‌രിവാളിനെ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദിപരാജയപ്പെടുത്തിയത്. 

6,74,664 വോട്ടുകളാണ് മോദി ഇത്തവണ സ്വന്തമാക്കിയത്. ശാലിനി യാദവിന് 1,95,159 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,52,548 ലക്ഷം വോട്ടുകളാണ് അജയ് നേടിയത്. 

63.62 ശതമാനമാണ് മോദിയുടെ വോട്ട് വിഹിതം. ശാലിനി യാദവിന്റെ വോട്ട് വിഹിതം 18.4 ശതമാനമാണ്. അജയ് റായിയുടെ 14.38 ശതമാനമാണ്. 

മോദിക്കെതിരെ 26ഓളം സ്ഥാനാര്‍ഥികളാണ് വാരണാസിയില്‍ മത്സരിച്ചത്. 4,037 വോട്ടുകള്‍ നോട്ടയ്ക്കും വീണിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com