23 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മന്ത്രിസഭയില്‍; 25 ക്യാബിനറ്റ് മന്ത്രിമാര്‍ ഇവരൊക്കെ

രണ്ടാം മോദി മന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാര്‍. 23 സംസ്ഥാനളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി
23 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മന്ത്രിസഭയില്‍; 25 ക്യാബിനറ്റ് മന്ത്രിമാര്‍ ഇവരൊക്കെ

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാര്‍. 23 സംസ്ഥാനളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി. കേളത്തില്‍ നിന്ന് വി മുരളീധരന് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. സ്വതന്ത്ര ചുമതലയുള്ള സഹയമന്ത്രിയായാണ് മുരളീധരനെ നിയമിച്ചിരിക്കുന്നത്.

ഒന്നാം മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സുഷമ സ്വരാജ്, സുരേഷ് പ്രഭു, മേനക ഗാന്ധി, ജെപി നഡ്ഡ, രാധാ മോഹന്‍ സിങ്, ഉമാ ഭാരതി എിവരെ ഒഴിവാക്കി. മന്ത്രിസഭയിലെ രണ്ടാമന്‍ രാജ്‌നാഥ് സിങാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. 

ക്യാബിനറ്റ് അംഗങ്ങള്‍: 

രാജ്‌നാഥ് സിങ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
സദാനന്ദ ഗൗഡ
നിര്‍മ്മല സീതാരാമന്‍
രാം വിലാസ് പാസ്വാന്‍
നരേന്ദ്ര സിങ് തോമര്‍
രവിശങ്കര്‍ പ്രസാദ്
ഹര്‍സ്രിമര്‍ത്് കൗര്‍
താവര്‍ചന്ദ് ഗെഹ്‌ലോട്ട്
എസ് ജയശങ്കര്‍
രമേശ് പൊക്രിയാല്‍ നിശാങ്ക്
അര്‍ജുന്‍ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷ് വര്‍ധന്‍
പ്രകാശ് ജാവദേക്കര്‍
പീയൂഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
മുക്താര്‍ അബ്ബാസ് നഖ്‌വി
പ്രഹ്ലാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് സാവന്ത്
ഗിരിരാജ് സിങ്
ഗജേന്ദ്ര സിങ് ശെഖാവത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com