അന്ന് കാര്‍ഗില്‍ യുദ്ധവീരന്‍, ഇന്ന് വിദേശി; അനധികൃത കുടിയേറ്റം ആരോപിച്ച് വിരമിച്ച സൈനീകനെ അറസ്റ്റ് ചെയ്തു

സൈന്യത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ഇദ്ദേഹം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു
അന്ന് കാര്‍ഗില്‍ യുദ്ധവീരന്‍, ഇന്ന് വിദേശി; അനധികൃത കുടിയേറ്റം ആരോപിച്ച് വിരമിച്ച സൈനീകനെ അറസ്റ്റ് ചെയ്തു

ഗോഹട്ടി: കരസേനയുടെ ഒണററി സെഫ്‌നന്റ് പദവിയില്‍ നിന്നും വിരമിച്ച, രാജ്യത്തിന് വേണ്ടി കാര്‍ഗില്‍ യുദ്ധത്തിലുള്‍പ്പെടെ സേവനമനുഷ്ഠിച്ച സൈനീകനെ അനധികൃത കുടിയേറ്റക്കാരനെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് സനോല്ല എന്ന റിട്ടയേര്‍ഡ് ഒണററി ലഫ്‌നന്റിനെയാണ് അറസ്റ്റ് ചെയ്തത്. 

അസം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്ത തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സനോല്ല നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. സൈന്യത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ഇദ്ദേഹം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണലാണ് ഇദ്ദേഹത്തെ വിദേശിയെന്ന് കണ്ടെത്തിയത്. 

മുപ്പത് വര്‍ഷമാണ് സനോല്ല രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചത്. 1987ലാണ് സനേല്ല തന്റെ ഇരുപതാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്നത്. 2017ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു. പിന്നാലെ അദ്ദേഹം അസം ബോര്‍ഡര്‍ പൊലീസില്‍ അംഗംമായി. സനോല്ലയെ കൂടാതെ അസമില്‍ ആറോളം മുന്‍ സൈനികര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com