കണ്ണുകൾ ചുഴുന്നെടുത്ത്, വാൽ മുറിച്ച് കെട്ടിത്തൂക്കി; ഭീതിയിലാഴ്ത്തിയ പുലിയെ കൊലപ്പെടുത്തി നാട്ടുകാർ

നാടിനെ ആഴ്ചകളോളം ഭീതിയിലാഴ്‍ത്തിയ പുലിയെ പ്രദേശവാസികള്‍ തന്നെ കൊലപ്പെടുത്തി
കണ്ണുകൾ ചുഴുന്നെടുത്ത്, വാൽ മുറിച്ച് കെട്ടിത്തൂക്കി; ഭീതിയിലാഴ്ത്തിയ പുലിയെ കൊലപ്പെടുത്തി നാട്ടുകാർ

ദിസ്‍പൂര്‍: നാടിനെ ആഴ്ചകളോളം ഭീതിയിലാഴ്‍ത്തിയ പുലിയെ പ്രദേശവാസികള്‍ തന്നെ കൊലപ്പെടുത്തി. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് വാൽ മുറിച്ചു മാറ്റി കെട്ടിത്തൂക്കിയ നിലയിലായിരുന്നു പുലിയുടെ ശരീരം. അസാമിലെ വെസേലിപതറിലാണ് സംഭവം. 

ആഴ്ചകളോളം തങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ കൊല്ലാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളേയും പുലി ആക്രമിച്ചതായും അവർ പറയുന്നു. ഇതുസംബന്ധിച്ച് വനം വകുപ്പിന് നിരവധി പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. 

ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ ഒരു ​ഗ്രാമവാസിക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com