തിരുവള്ളുവറുടെ പ്രതിമയില്‍ കാവി പുതപ്പിച്ചു;  ഭസ്മം പുരട്ടിയും രുദ്രാക്ഷം ചാര്‍ത്തിയും ഹിന്ദു മക്കള്‍ കച്ചി

സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച തിരുവള്ളുവറിന്റെ പ്രതിമയില്‍ കാവി ഷാള്‍ പുതപ്പിച്ച് ഹിന്ദു സംഘടനയുടെ പ്രാര്‍ത്ഥന.
തിരുവള്ളുവറുടെ പ്രതിമയില്‍ കാവി പുതപ്പിച്ചു;  ഭസ്മം പുരട്ടിയും രുദ്രാക്ഷം ചാര്‍ത്തിയും ഹിന്ദു മക്കള്‍ കച്ചി

ചെന്നൈ: സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച തിരുവള്ളുവറിന്റെ പ്രതിമയില്‍ കാവി ഷാള്‍ പുതപ്പിച്ച് ഹിന്ദു സംഘടനയുടെ പ്രാര്‍ത്ഥന. ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്താണ് പ്രതിമയില്‍ കാവി ഷാള്‍ പുതപ്പിക്കുകയും നെറ്റിയിലും കൈകളിലും ഭസ്മം പുരട്ടുകയും ചെയ്തത്. പ്രതിമയില്‍ രുദ്രാക്ഷം കെട്ടുകയും പൂമാല ചാര്‍ത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തിരുവള്ളുവരെ കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഹിന്ദു സംഘടന നേതാവ് പ്രതിമയില്‍ പൂജ നടത്തിയിരിക്കുന്നത്.

തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്ത് വന്നത്. രണ്ടുദിവസം മുമ്പാണ് സാമൂഹ്യ വിരുദ്ധര്‍ തിരുവള്ളുവറുടെ പ്രതിമ നശിപ്പിക്കുയും ചാണകം തളിക്കുകയും ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com