50 വര്‍ഷത്തിനിടയില്‍ കടലുയര്‍ന്നത് 8.5 സെന്റീമീറ്റര്‍; കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കാരണമെന്ന് കേന്ദ്ര മന്ത്രി

നോര്‍ത്ത് ഇന്ത്യന്‍ ഓഷ്യനില്‍ 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍, പ്രതിവര്‍ഷം 6.1 മില്ലിമീറ്റര്‍ നിരക്കിലാണ് സമുദ്രനിരപ്പ് വര്‍ധിച്ചത്
50 വര്‍ഷത്തിനിടയില്‍ കടലുയര്‍ന്നത് 8.5 സെന്റീമീറ്റര്‍; കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കാരണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരത്തെ സമുദ്ര നിരപ്പ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 8.5 മീറ്റര്‍ ഉയര്‍ന്നതായി കേന്ദ്ര മന്ത്രി. രാജ്യസഭയില്‍ പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 

പ്രതിവര്‍ഷം ശരാശരി 1.70 മില്ലീമീറ്റര്‍ വീതം സമുദ്ര നിരപ്പ് ഉയരുന്നു. നോര്‍ത്ത് ഇന്ത്യന്‍ ഓഷ്യനില്‍ 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍, പ്രതിവര്‍ഷം 6.1 മില്ലിമീറ്റര്‍ നിരക്കിലാണ് സമുദ്രനിരപ്പ് വര്‍ധിച്ചത് എന്നും മന്ത്രി പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 

സമുദ്ര നിരപ്പ് ഉയരുന്നതിനാല്‍ കടലില്‍ മുങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തിട്ടപ്പെടുത്താന്‍ കൂടുതല്‍ പഠനം വേണമെന്ന് മന്ത്രി പറഞ്ഞു. സമുദ്രനിരപ്പിലുണ്ടാവുന്ന വര്‍ധനവ് ആഗോള കാലാവസ്ഥാ വ്യതിയാനം മാത്രം മൂലമാണെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഡയമണ്ട് ഹാര്‍മറില്‍ സമുദ്രനിരപ്പ് ഉയരുന്നത് ഭൂപ്രതലത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നാണ്. പോര്‍ട്ട്ബ്ലയര്‍, കണ്ഠ്‌ല, ഹല്‍ദിയ എന്നിവിടങ്ങളിലും ബാധകമാവുന്നത് ഇതാണെന്നും കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി രാജ്യസഭയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com