വിമാനത്താവളത്തില്‍ നീണ്ട ക്യൂ, സുരക്ഷാ പരിശോധന; രക്ഷപ്പെടാന്‍ പൈലറ്റ് വേഷം; ടിക് ടോക് താരം പിടിയില്‍

സുരക്ഷാ പരിശോധന, നീണ്ട ക്യൂ എന്നിവയില്‍ നിന്ന് ഒഴിവാകാന്‍ പൈലറ്റ് വേഷം ധരിച്ചുവന്ന യാത്രക്കാരന്‍ പിടിയില്‍
വിമാനത്താവളത്തില്‍ നീണ്ട ക്യൂ, സുരക്ഷാ പരിശോധന; രക്ഷപ്പെടാന്‍ പൈലറ്റ് വേഷം; ടിക് ടോക് താരം പിടിയില്‍

ന്യൂഡല്‍ഹി: സുരക്ഷാ പരിശോധന, നീണ്ട ക്യൂ എന്നിവയില്‍ നിന്ന് ഒഴിവാകാന്‍ പൈലറ്റ് വേഷം ധരിച്ചുവന്ന യാത്രക്കാരന്‍ പിടിയില്‍. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ജീവനക്കാരനാണ് എന്ന് പറഞ്ഞ് പൈലറ്റ് വേഷം ധരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിലാണ് തട്ടിപ്പ് വീരന്‍ കുടുങ്ങിയത്.

ഡല്‍ഹി സ്വദേശിയായ രാജന്‍ മഹബാനിയേയാണ് സിആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.കൊല്‍ക്കത്തയിലേക്ക് എയര്‍ ഏഷ്യ വിമാനത്തില്‍ പോകുന്നതിനായാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്.നീണ്ട തിരക്ക് ഒഴിവാക്കുന്നതിന് പൈലറ്റിന്റെ വേഷം കെട്ടിയെത്തുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റ് എന്ന് കാണിച്ചാണ് ഇയാള്‍ അകത്ത് കയറിയത്. എന്നാല്‍ സംശയം തോന്നിയ ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്യാപ്റ്റനെന്ന വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ് ഇയാള്‍ അകത്ത് കയറുന്നത്. ബാങ്കോങ്കില്‍ നിന്നുമാണ് ഇയാള്‍ക്ക് വ്യാജ ഐഡി കാര്‍ഡ് ലഭിച്ചത്. ഇയാള്‍ ഏവിയേഷനില്‍ യുട്യൂബ് വീഡിയോകള്‍ പതിവായി ചിത്രീകരിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. പൈലറ്റ് വേഷത്തില്‍ മാത്രമല്ല സൈനിക വേഷം ഉള്‍പ്പെടെ വിവിധ പ്രൊഫഷനലുകളില്‍ ജോലി ചെയ്യുന്നതായി കാണിച്ചുളള നിരവധി ചിത്രങ്ങളും ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇദ്ദേഹം ടിക് ടോക്കിലും സജീവമാണെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com