മൂന്ന് സിനിമകള്‍ സൂപ്പര്‍ ഹിറ്റാണ്; പിന്നെ എവിടെയാണ് സാമ്പത്തിക പ്രതിസന്ധി?; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല എന്നതിന് ആളുകള്‍ സിനിമാ തീയേറ്ററുകളില്‍ എത്തുന്നത് ഉദാഹരണമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
മൂന്ന് സിനിമകള്‍ സൂപ്പര്‍ ഹിറ്റാണ്; പിന്നെ എവിടെയാണ് സാമ്പത്തിക പ്രതിസന്ധി?; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി:  രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല എന്നതിന് ആളുകള്‍ സിനിമാ തീയേറ്ററുകളില്‍ എത്തുന്നത് ഉദാഹരണമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. മൂന്നു സിനിമകളുടെ  വന്‍ വിജയം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇത് പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് റിലീസായ മൂന്ന് ചിത്രങ്ങള്‍ 120കോടി നേടിയെന്നും അതുകൊണ്ട് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച മാധ്യമങ്ങളെ കാണവെയായിരുന്നു മന്ത്രി വിചിത്ര വാദം ഉന്നയിച്ചത്.

'വാജ്‌പെയ് സര്‍ക്കാരില്‍ ഞാന്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രി ആയിരുന്നു. ഞാനൊരു സിനിമാപ്രേമി കൂടിയാണ്. സിനിമ വലിയ ബിസിനസ്സ് നടത്തുന്ന മേഖലയാണ്. മൂന്ന് സിനിമകള്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്തു. ഇവ മൂന്നും അന്നേദിവസം 120കോടി നേടിയെന്ന് നിരൂപകനായ കോമള്‍ നാഥ എന്നോട് പറഞ്ഞു. 120കോടി വരികയാണെങ്കില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലല്ല'- രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണ് ജിഡിപി രേഖപ്പെടുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com