വിശപ്പിന്റെ വിളി കേള്‍ക്കുന്നില്ലേ?; ഇന്ത്യ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളില്‍ ഒന്ന്; പാകിസ്ഥാന് പിന്നില്‍

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴ്ന്നു
വിശപ്പിന്റെ വിളി കേള്‍ക്കുന്നില്ലേ?; ഇന്ത്യ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളില്‍ ഒന്ന്; പാകിസ്ഥാന് പിന്നില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴ്ന്നു. 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102-ാം റാങ്കിലേക്കാണ് കൂപ്പുകുത്തിയത്.ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് പിന്നില്‍. പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിലും ഇന്ത്യ താഴ്ന്ന സ്ഥാനത്ത്. അയല്‍രാജ്യമായ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ 94-ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിലാണ്. യഥാക്രമം 73, 88,66 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്.

സൂചികയില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം തുടര്‍ച്ചയായി രേഖപ്പെടുത്തിയതിന് പിന്നാലെ 2015 മുതലാണ് ഇന്ത്യയുടെ നില മോശമായി തുടങ്ങിയത്. 2015ല്‍ ഇന്ത്യയുടെ റാങ്ക് 93 ആയാണ് താഴ്ന്നത്. തുടര്‍ന്ന വീണ്ടും ഇടിയുകയായിരുന്നു.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോട്ടുപോകും. ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ചേര്‍ന്നാണു സൂചിക തയാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com