അക്കൗണ്ടിൽ 80 ലക്ഷം; ഹൃദയ ശസ്ത്രക്രിയയ്ക്കു പിൻവലിക്കാനായില്ല; ചികിത്സ വൈകി പിഎംസി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു

മുംബൈ: അക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെങ്കിലും ഹൃദയശസ്​ത്രക്രിയക്ക്​ പണം പിൻവലിക്കാൻ സാധിക്കാതെ ചികിൽസ വൈകി പിഎംസി ബാങ്ക്​ അക്കൗണ്ട്​ ഉടമ മരിച്ചു. 83കാരനായ മുരളീധർ ദാരയാണ്​ മരിച്ചത്​. 

80 ലക്ഷം രൂപയാണ്​ മുരളീധർ പിഎംസി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്​. റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പണം പിൻവലിക്കുന്നതിന്​ തടസം നേരിട്ടു. ഇതുമൂലം അദ്ദേഹത്തിൻെറ ഹൃദയ ശസ്​ത്രക്രിയ മുടങ്ങിയെന്നും ഇതാണ്​ മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

മെഡിക്കൽ എമർജൻസിക്ക്​ പിഎംസി ബാങ്കിൽ നിന്ന്​ കൂടുതൽ പണം അനുവദിക്കാമെന്ന്​ ആർബിഐ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ബാങ്ക്​ നിരസിക്കുകയായിരുന്നുവെന്ന്​ മുരളീധറിൻെറ കുടുംബം ആരോപിക്കുന്നു.

നേരത്തെ പിഎംസി ബാങ്കിൽ നിക്ഷേപമുള്ള​ രണ്ട്​ പേർ ഹൃദയാഘാതത്താൽ മരിക്കുകയും വനിതാ ഡോക്​ടർ ആത്​മഹത്യ ചെയ്യുകയും ചെയ്​തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com