ധൈര്യമുണ്ടോ, 370-ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍? ; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ  370-ാം അനുച്ഛേദം റദ്ദാക്കുകയായിരുന്നുവെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു
ധൈര്യമുണ്ടോ, 370-ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍? ; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

മുംബൈ: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ  370-ാം അനുച്ഛേദം റദ്ദാക്കുകയായിരുന്നുവെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു. പ്രത്യേക പദവിയുടെ മറവില്‍ പാകിസ്ഥാന്‍ ജമ്മുകശ്മീരില്‍ ഭീകരവാദം വളര്‍ത്തുകയായിരുന്നു. 40,000 ജീവനുകളാണ് ഇതില്‍ ഹോമിക്കപ്പെടേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ വികസനം സ്തംഭനാവസ്ഥയിലാണ്. എന്നിട്ടും പ്രത്യേക പദവി എടുത്തു കളയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. വോട്ടു ബാങ്കിനെ കുറിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വേവലാതി. ദേശീയ താത്പര്യങ്ങള്‍ മാനിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 56 ഇഞ്ച് നെഞ്ചുളള മോദി മാത്രമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിന് ധൈര്യപ്പെട്ടുളളുവെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി ചോദിക്കുന്നത് 370-ാം അനുച്ഛേദവും മഹാരാഷ്ട്രയും തമ്മിലുളള ബന്ധം എന്താണെന്നാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ രാഹുലിനെ അമിത് ഷാ വെല്ലുവിളിച്ചു. ഇനി തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രമേയുളളൂ. ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി വേണ്ടായെന്നാണോ താങ്കളുടെ നിലപാട് എന്നും അമിത് ഷാ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com