ജീന്‍സും കയ്യില്ലാത്ത ടോപ്പും ധരിച്ചുവന്നു; ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി യുവതിയുടെ പരാതി

ജീന്‍സും കയ്യില്ലാത്ത ടോപ്പും ധരിച്ചുവന്നതിന്റെ പേരില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി പരാതി
ജീന്‍സും കയ്യില്ലാത്ത ടോപ്പും ധരിച്ചുവന്നു; ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി യുവതിയുടെ പരാതി

ചെന്നൈ: ജീന്‍സും കയ്യില്ലാത്ത ടോപ്പും ധരിച്ചുവന്നതിന്റെ പേരില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി പരാതി. വീട്ടില്‍ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരിച്ചുവരാന്‍  ആവശ്യപ്പെട്ട് യുവതിയെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ മടക്കി അയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരിക്ക് മാത്രമല്ല, മറ്റൊരു യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ത്രീ ഫോര്‍ത്ത് ധരിച്ചുവെന്ന യുവതിയെയാണ് വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമായിട്ടല്ല ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് വിവരം. മുന്‍ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഷോര്‍ട്‌സ്, മുണ്ട്, ബര്‍മുഡ എന്നിവ ധരിച്ചെത്തിയ പുരുഷന്മാരെയും ഇത്തരത്തില്‍ തിരിച്ചയച്ചിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് വരുമ്പോള്‍ പ്രത്യേക ഡ്രസ് കോഡ് നിര്‍ബന്ധമല്ലെങ്കിലും പുരുഷന്മാരും സ്ത്രീകളും വരുമ്പോള്‍ ഉചിതമായ വസ്ത്രം ധരിച്ചുവരണമെന്ന് ഉപദേശിക്കാറുണ്ടെന്ന് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. ഇത് സദാചാര പൊലീസിങ്ങിന്റെ ഭാഗമല്ലെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ഇത്തരത്തിലുളള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com